ലോക്‌സഭാ തിരഞ്ഞെടുപ്പ് ;എംഎ ബേബി കൊല്ലത്ത് മല്‍സരിക്കും

m a babyതിരു : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭാമണ്ഡലത്തില്‍ നിന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി മല്‍സരിക്കും. സിപിഐഎം നേതൃയോഗത്തിലാണ് തീരുമാനം.

പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ എംഎ ബേബി മാത്രമേ മല്‍സരിക്കൂ എന്നാണ് സൂചന. മറ്റ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് തീരുമാനമായിട്ടില്ല. നിലവില്‍ കുണ്ടറ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ അംഗം കൂടിയാണ് എംഎ ബേബി.

എല്‍ഡിഎഫിനുള്ളിലെ ഘടകക്ഷിയായ ആര്‍എസ്പി ആവശ്യപ്പെട്ടിരിക്കുന്ന കൊല്ലം സീറ്റിലാണ് ബേബി മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.