കൊട്ടിക്കലാശം ആര്‍ഭാടമില്ലാതെയായിരിക്കണം.

പരപ്പനങ്ങാടി: ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി പരപ്പനങ്ങാടിയില്‍ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചു പ്രചരണ കൊട്ടിക്കലാശം നടത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. പ്രചരണം അവസാനിക്കുന്ന ഇന്ന് പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളും പോലീസും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍.
1. കൊട്ടികലാശം 08.04.2014 ന് വൈകീട്ട് നടത്തുവാന്‍ പാടില്ല. സാധാരണ നിലയിലുളള പ്രചരണം മാത്രമേ പാടുള്ളൂ. ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയുള്ള അനൗണ്‍സ്‌മെന്റ് പാടില്ല.
2. രാഷ്ട്രീയ പാര്‍ട്ടികള്‍ പോളിംഗ് ബൂത്തിന് സമീപം ബൂത്ത് കെട്ടുകയാണെങ്കില്‍ 200 മീറ്ററിന് പുറത്ത് സ്ഥാപിക്കണം.
3. സമാധാനപരമായ വോട്ടെടുപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരസ്പരം സഹകരിക്കണം.
4. പോളിംഗ് ദിവസം സ്വന്തം വാഹനങ്ങളിലല്ലാതെ ബൂത്തുകളില്‍ ആളുകളെ കൊണ്ടുവാരന്‍ പാടില്ല.