കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ഏഴുമണിമുതല്‍ തന്നെ പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂവാണ്.

രാവിലെ ഏഴ് മുതല്‍ വൈകീട്ട് 6 വരെയാണ് തിരഞ്ഞെടുപ്പ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍ ആര്‍ നഗറിലും സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.

Related Articles