തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍: 24 X 7 കോള്‍ സെന്റര്‍

മലപ്പുറം: തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കലക്റ്ററേറ്റ് ഫിനാന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്ലെയ്ന്റ് മോണിറ്ററിങ് കണ്‍ട്രോള്‍ റൂം ആന്‍ഡ് കോള്‍ സെന്ററില്‍ അറിയിക്കാമെന്ന് ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു. കോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 1800 425 4907, 1800 425 4977, 1800 425 4987 ടോള്‍ ഫ്രീ നമ്പറുകളിലും collectorateksection@yahoo.in ലും പരാതി അറിയിക്കാം.
സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവ്, പൊതു – സ്വകാര്യ സ്ഥലങ്ങളില്‍ അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുക, അനധികൃത പണം – മദ്യം കടത്ത്, പെര്‍മിറ്റില്ലാത്ത വാഹനങ്ങളില്‍ പ്രചാരണം, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, സമ്മതിദായകരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നതിനുള്ള പ്രവണതകള്‍ എന്നിവ ഈ നമ്പറില്‍ അറിയിക്കാം.