കൊട്ടിക്കലാശത്തില്‍ കൊട്ടിക്കയറി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും

2014-04-08 18.00.32മലപ്പുറം: മീനച്ചൂടിനെ അവഗണിച്ച് 16 ാം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള പ്രചരണ പരിപാടികളുടെ കേരളത്തിലെ കൊട്ടിക്കലാശം ആവേശതിരയിളക്കി സമാധാന പൂര്‍ണമായി അവസാനിച്ചു. ദിവസങ്ങള്‍ നീണ്ടുന്ന പ്രചരണ പരിപാടികള്‍കളുടെ ചൂട് ഒട്ടും ചോര്‍ന്നുപോകാതെ കലാശക്കൊട്ടും ആവേശപൂര്‍ണമാക്കി അണികള്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചും, നൃത്തംവെച്ചും, പാട്ടുപാടിയും പ്രവര്‍ത്തകര്‍ തങ്ങളുടെ പര്യടനത്തിന്റെ അവസാന മണിക്കൂറുകള്‍ വരെ ആവേശം പകര്‍ന്നു. ഇനി നിശബ്ദ് പ്രചരണത്തിന്റെ മണിക്കൂറുകള്‍ മാത്രം….

പൊന്നാനി മണ്ഡലത്തിലെ തിരൂരിലും, കണ്ണൂരിലെ ശ്രീകണഠാപുരത്തും, ചാലക്കുടിയിലെ അങ്കമാലിയിലും നേരിയ സംഘര്‍ഷമുണ്ടായെങ്കിലും പൊതുവെ സമാധാന പൂര്‍ണമായിരുന്നു. പലയിടങ്ങളിലും എല്ലാ മുന്നണിയുടെയും പ്രവര്‍ത്തകര്‍ ഒരുമിച്ച് കൊടികള്‍ വീശി നൃത്തമാടുന്നത് കാണാമായിരുന്നു. മധ്യകേരളത്തില്‍ പലയിടത്തും പെയ്തിറങ്ങിയ മഴ ആവേശ ചൂടിനെ ഒട്ടും തണുപ്പിച്ചില്ല.