Section

malabari-logo-mobile

തെരഞ്ഞെടുപ്പ് കഴിയട്ടെ വൈദ്യുതി നിരക്ക് കൂട്ടും

HIGHLIGHTS : തിരു : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം എന്തുമായി കൊള്ളട്ടെ വോട്ടെണ്ണലിന് മുമ്പെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജനത്തിന് ഷോക്ക് നല്‍കാന്‍ തന്നെയാണ്...

downloadതിരു : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം എന്തുമായി കൊള്ളട്ടെ വോട്ടെണ്ണലിന് മുമ്പെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജനത്തിന് ഷോക്ക് നല്‍കാന്‍ തന്നെയാണ് കെഎസ്ഇബി തീരുമാനം. ഇതു സംബന്ധിച്ച ശുപാര്‍ശ കെഎസ്ഇബി ഏപ്രില്‍ 15 ന് മുമ്പ് വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക വൈദ്യുതി നിരക്കുകള്‍ ഉള്‍പ്പെടെയാണ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ നിരക്കു വര്‍ദ്ധന കാലാവധി ഇന്ന് അവസാനിക്കും. ഇതേ തുടര്‍ന്നാണ് വാര്‍ഷിക വരവ് ചെലവുകള്‍ (എആര്‍ആര്‍) സംബന്ധിച്ചുള്ള താരിഫ് പെറ്റീഷനും സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് സമീപിച്ചത്. ഇതില്‍ അനുകൂല തീരുമാനമാണ് കമ്മീഷന്റേത്.

തെരഞ്ഞെടുപ്പിന് മുമ്പെ നിരക്ക് വര്‍ദ്ധന ഉണ്ടാവുകയാണെങ്കില്‍ ജനരോക്ഷം നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ടായിരുന്നു. ഫെബ്രുവരി 28 നായിരന്നു പുതിയ നിവേദനം സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് സമയം നീട്ടിയത്. നിലവില്‍ 40 യൂണിറ്റ് വരെ 1.50 രൂപയും 0-80 യൂണിറ്റ് വരെ 2.20 രൂപയുമാണ് നിരക്ക്.

sameeksha-malabarinews

നിലവില്‍ വൈദ്യുതിബില്‍ കണക്കാക്കുന്നത് വിവിധ ഘട്ടങ്ങളായുള്ള സ്ലാബിന്റെ അടിസ്ഥാനത്തിലാണ്. 81-120 യൂണിറ്റ് മുതല്‍ 21-300 യൂണിറ്റ് വരെയാണ് ഇപ്രകാരം നിര്‍ണ്ണയിക്കുക. എന്നാല്‍ 350- 500 യൂണിറ്റ് വരെയും അതിന് മുകളിലും നിശ്ചിത നിരക്ക് അടിസ്ഥാനമാക്കിയുള്ള നോണ്‍ ടെലിസ്‌കോപ്പിക് ബില്ലിങ്ങാണ്. 0- 350 രൂപ വരെ 5 രൂപയും, 0-400 യൂണിറ്റ് വരെ 5.50 രൂപയും, 0-500 യൂണിറ്റ് വരെ 6 രൂപയും, 500 ന് മുകളില്‍ 7 രൂപയുമാണ് ഇപ്പോള്‍ ഈടാക്കികൊണ്ടിരിക്കുന്നത്. 350 യൂണിറ്റിന് മുകളില്‍ ഉപയോഗം വന്നാല്‍ ഓരോ യൂണിറ്റിനും നിശ്ചിത തുക നല്‍കേണ്ടി വരും. നോണ്‍ ടെലിസ്‌കോപ്പിക് രീതിയിലേക്കുള്ള കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്താനായാണ് കെഎസ്ഇബിയുടെ നീക്കം.

300 യൂണിറ്റിന് മേലെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 50 പൈസ മുതല്‍ 2 രൂപ വരെയാണ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 500 യൂണിറ്റിന് മേല്‍ വര്‍ദ്ധനയുണ്ടാകും. കൂടാതെ ഫിക്‌സഡ് നിരക്കിലും വര്‍ദ്ധനയുണ്ടാകും. 80 മുതല്‍ 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസ മുതല്‍ 1.50 രൂപ വരെയാകും വര്‍ദ്ധന. കഴിഞ്ഞ വേനലിലും ഈ വര്‍ഷവും ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങിയ നഷ്ടം നികത്തേണ്ടതിനാല്‍ സര്‍ച്ചാര്‍ജ്ജ് ഈടാക്കാനും നീക്കമുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!