തെരഞ്ഞെടുപ്പ് ഡ്യൂട്ടി ക്ലാസും എസ്എസ്എല്‍സി – ഹയര്‍സെക്കണ്ടറി പരീക്ഷകളും ഒരേ സമയം; അധ്യാപകര്‍ ആശങ്കയില്‍

പരപ്പനങ്ങാടി : രണ്ടു നിര്‍ബന്ധിത ഡ്യൂട്ടിക്ക് മുമ്പില്‍ ഏത് തെരഞ്ഞെടുക്കണമെന്നറിയാതെ അധ്യാപകര്‍ ആശങ്കയില്‍.

ഏപ്രില്‍ 10 ന് നടക്കുന്ന കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പ്രിസൈഡിംങ് ഓഫീസര്‍മാരും പോളിങ്ങ് ഓഫീസര്‍മാരുമായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കാണ് ഈ മാസം 20, 21, 22 തിയ്യതികളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ക്ലാസ് നിര്‍ണ്ണയിച്ചിട്ടുള്ളത്. അതെ സമയം ഇതേ ദിവസങ്ങളില്‍ തന്നെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നിയന്ത്രിക്കാനും വിദ്യഭ്യാസ വകുപ്പ് ചുമതല നല്‍കപ്പെട്ടവരാണ് ഇവരിലധികം പേരും.

പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് മാത്രം 24 അധ്യാപകര്‍ ഈ വിധം പരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ഒഴികെയുള്ള നേരത്തെ നിര്‍ണ്ണയിച്ച എല്ലാ തിയ്യതികളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ക്ലാസിലെത്താന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാണ്. പ്രഖ്യാപിത എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെക്കല്‍ അപ്രായോഗ്യമാണെന്ന് അധ്യാപകര്‍ പറയുന്നു. ഇലക്ഷന്‍ അധികൃതരില്‍ നിന്ന് പ്രായോഗിക ഇളവുകള്‍ തേടുകയാണ് അധ്യാപകര്‍.