Section

malabari-logo-mobile

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ; കേരളത്തില്‍ ഏപ്രില്‍ 10 ന്

HIGHLIGHTS : ദില്ലി : പതിനാറാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ 9 ഘട്ടങ്ങളിലായാണ് നടക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ...

ELECTIONദില്ലി : പതിനാറാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ 9 ഘട്ടങ്ങളിലായാണ് നടക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ദില്ലിയിലെ വിജ്ഞാന്‍ സഭയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ‘നോട്ടാ’ (നിഷേധ വോട്ട്) നിലവില്‍ വന്ന ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.

കേരളത്തില്‍ ഏപ്രില്‍ 10 ന് മൂന്നാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 16 നാണ് വേട്ടെണ്ണല്‍. ഏപ്രില്‍ 7ന് രണ്ട് സംസ്ഥാനങ്ങളിലെ 6 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം നടക്കുക. രണ്ടാം ഘട്ടം ഏപ്രില്‍ 9 നും, മൂന്നാംഘട്ടം ഏപ്രില്‍ 10 നും, നാലാംഘട്ടം ഏപ്രില്‍ 12 നും നടക്കും. അഞ്ചാഘട്ടം ഏപ്രില്‍ 17 നാണ്. ആറാംഘട്ടം ഏപ്രില്‍ 16 നാണ്. ഏഴാം ഘട്ടം ഏപ്രില്‍ 30 ന്. എട്ടാംഘട്ടം മെയ് 7നും. ഒമ്പതാംഘട്ടം മെയ് 12 നുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ബീഹാറിലും ഉത്തര്‍പ്രദേശിലും 6 ഘട്ടങ്ങളിലായും, ജമ്മുകാശ്മീരിലും, ബംഗാളിലും അഞ്ചു ഘട്ടങ്ങളിലുമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

sameeksha-malabarinews

മെയ് 31 നകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവും. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര, ഒഡീഷ്യ, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ഇക്കുറി 81.4 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വിട്ട് പോയവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഇനിയും അപേക്ഷ നല്‍കാവുന്നതാണ്. മാര്‍ച്ച് 9 ന് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ എല്ലാ ബൂത്തുകളിലും അവസരം ലഭിക്കും. 9,39,000 പോളിങ് ബൂത്തുകളാണ് രാജ്യത്ത് ആകെയുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!