തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന മേല്‍കൈ നഷ്ടമായി; മുഖ്യമന്ത്രി

umman-chandiതിരു :തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫിനുണ്ടായിരുന്ന മേല്‍കൈ പിന്നീട് നഷ്ടമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി യുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഡിഎഫ് തന്നെയായിരിക്കും തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുക എന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. നേരത്തെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

യുഡിഎഫ് പതിനഞ്ചിടത്ത് വിജയിക്കുമെന്നും ബാക്കി വരുന്ന അഞ്ചിടത്ത് എന്തും സംഭാവിക്കാമെന്നും യോഗത്തില്‍ സംസാരിക്കവെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അവകാശപ്പെട്ടു.