നിയമസഭാ തിരഞ്ഞെടുപ്പ് ; മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിക്ക് ; ഡല്‍ഹിയില്‍ തൂക്കു സഭ

BJP-640 (1)ദില്ലി : ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ദേശീയ രാഷ്ടീയത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന ദില്ലി,രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് വന്‍ വിജയം. ഈ സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണല്‍ നടന്ന മിസോറാമില്‍ വോട്ടെണ്ണല്‍ ഇന്ന് നടക്കും. കെജ്‌രി വാളിന്റെ ആം ആദ്മി പാര്‍ട്ടി അപ്രതീക്ഷിത കുതിപ്പിലൂടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

മദ്ധ്യപ്രദേശില്‍ ഹാട്രിക് വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ശിവരാജ്‌സിങ്ങ് ചൗഹാന്റെ നേതൃത്വത്തില്‍ 2008 ല്‍ കൈവരിച്ചതിനേക്കാള്‍ മികച്ച വിജയമാണ് ബിജെപിക്ക് ഇത്തവണ സംസ്ഥാനത്ത് നേടാനായത്.

രാജസ്ഥാനില്‍ ബിജെപി ചരിത്ര വിജയമാണ് നേടിയത്. തിരഞ്ഞെടുപ്പ് നടന്ന 199 മണ്ഡലങ്ങളില്‍ 3 ല്‍ രണ്ട് സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി അധികാരം തിരിച്ചു പിടിച്ചത്. 199 അംഗ നിയമസഭയില്‍ 168 സീറ്റുകളില്‍ ബിജെപി സീറ്റുകള്‍ നേടി. ഇവിടെ കോണ്‍ഗ്രസ്സിന് 21 സീറ്റുകള്‍ മാത്രമേ നേടാനായൊള്ളൂ. ഛത്തീസ്ഗഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി രമണ്‍ സിങ്ങ് ഹാട്രിക് വിജയം സ്വന്തമാക്കി.

വാശിയേറിയ ത്രികോണ മല്‍സരം നടന്ന ഡല്‍ഹിയില്‍ തൂക്കുമന്ത്രിസഭ വരുമെന്ന് ഉറപ്പായി. 31 സീറ്റുകളുമായി ബിജെപി ഒറ്റകക്ഷിയായി . ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രി വാള്‍ ഷീലാദീക്ഷിദിനെ പരാജയപ്പെടുത്തി. 8 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ഇവിടെ നേടാനായത്.