കമ്മീഷന്റെ കണ്ണുവെട്ടിക്കാൻ പ്രചരണ ബോർഡുകൾ മറച്ചും പുതച്ചും

By ഹംസ കടവത്ത്‌ |Story dated:Tuesday March 22nd, 2016,11 34:am
sameeksha sameeksha

election copyപരപ്പനങ്ങാടി: പ്രചരണ ബോർഡുകളിലെ സ്ഥാനാർത്ഥികൾ പലരും തിങ്കളാഴ്ച്ച രംഗം വിട്ടത് നാട്ടുകാരിൽ ജിജ്ഞാസയുള്ള വാക്കി. വളരെനേറ്റരത്തെ പ്രചരണ ബഹളം തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഏതാനും മണിക്കൂറുകൾ റോഡോരങ്ങളിൽ നിന്ന് കാണാതായത്. പ്രചരണ കണക്കുകൾ വിലയിരുത്താൻ ഉദ്യാഗസ്ഥർ ഇറങ്ങിയ വിവരം ഉന്നതങ്ങളിൽ നിന്ന് താഴെ തട്ടിലിറങ്ങിയതോടെയാണ് പ്രചരണ ബോർഡുകൾ പലതും ഒളിച്ച് കളി നടത്തിയത്. ഇതോടെ പരിശോധനക്കെത്തിയ ഉദ്യാഗസ്ഥർക്ക് നാട്ടുകാർ ഇന്നലെ വരെ കണ്ട പല പ്രചരണ ബോർഡുകളും കാണാനായില്ല. ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരം ഉദ്യാഗസ്ഥർ മണ്ഢലങ്ങളിലെ പ്രചരണ സാമഗ്രികളുടെ സാമ്പത്തികം നിജ പെടുത്താനുള്ള ഒന്നാം റൗണ്ട് പരിശോധനക്കിറങ്ങിയിട്ടുണ്ടെന്ന വിവരം തക്ക സമയത്ത് ഉന്നതങ്ങളിൽ വിവരം ലഭിച്ചതോടെ പാർട്ടി പ്രവർത്തകർ സടകുടഞ്ഞെഴുന്നേൽക്കുകയായിരുന്നു. ഇതോടെ സ്ഥാനാർത്ഥികളുടെ ഫ്ലക്സു ബോർഡുകൾക്ക് മീതെ മറ്റൊരു ഫ്ലക്സ് പുതച്ചും, ഒറ്റ നോട്ടത്തിൽ കാണാത്ത വിധം മറച്ചുവെച്ചും , നാട്ടിയ മരങ്ങൾക്ക് പിറകിലേക്ക് ഒളിച്ചുവെച്ചുമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ചത്.