ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ദോഹയില്‍ 4 മരണം;തൊണ്ണൂറോളം വാഹനാകടങ്ങള്‍

ദോഹ: ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ വാഹനാപകടത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നാല് പേരെങ്കിലും മരിച്ചതായി കഴിഞ്ഞ ദിവസം അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ഈദ് ദിനത്തില്‍ തൊണ്ണൂറോളം വാഹനാപകടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടങ്ങളില്‍ ഭൂരിപക്ഷവും ചെറിയ സംഭവങ്ങളാണ്.

ചൂട് കൂടിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലനിര്‍ത്താനും വിതരണത്തില്‍ തടസ്സമില്ലാതാക്കാനും കഹറാമ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

എങ്കിലും വ്യാഴാഴ്ച അര്‍ധരാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി മൈദറിലും റയ്യാനിലും നാല് മണിക്കൂറോളം വൈദ്യുതി മുടങ്ങിയതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കടുത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ ഭാഗത്തെ നിരവധി താമസക്കാര്‍ പുറത്തിറങ്ങിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പെരുന്നാള്‍ രാത്രി വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതില്‍ കഹറാമ ട്വിറ്ററില്‍ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി. അമിതോപയോഗത്തെ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധത്തില്‍ തടസ്സങ്ങള്‍ നേരിട്ടത്.