ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ദോഹയില്‍ രണ്ടു ദിവസത്തെ ആഘോഷ പരിപാടികള്‍

Katara-celebrates-Eid-Al-Adha-with-a-bang-1-qatarisbooming.com-640x480ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ ആഘോഷം സംഘടിപ്പിക്കുമെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈദിന്റെ ആദ്യ ദിവസവും രണ്ടാം ദിവസവുമായി

അല്‍ഖോറിലെ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് ആഘോഷം നടക്കുക. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ രാത്രി പത്ത് വരെയായിരിക്കും പരിപാടികള്‍ അരങ്ങേറുക
ബര്‍വ, ഏഷ്യന്‍ ടൗണ്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. കള്‍ച്ചറല്‍, റിക്രിയേഷണല്‍ പരിപാടികള്‍ അഖ ഖോറിലെ ബര്‍വ വര്‍ക്കേഴ്‌സ് കോംപ്ലക്‌സില്‍ അരങ്ങേറും. പോപിന്‍സ്, സരിഗ ഒര്‍ക്കസ്ട്ര ടീമുകളുടെ പരിപാടി വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെ നടക്കും. കമ്പനികള്‍ക്കായി ആഭ്യന്തര മന്ത്രാലയം നടത്തിയ ക്രിക്കറ്റ്, വേളിബാള്‍ മത്സരങ്ങളുടെ ഫൈനല്‍ ഈദ് ദിനത്തില്‍ അരങ്ങേറും.  ഫുട്ബാള്‍, ബാസ്‌കറ്റ്ബാള്‍ എന്നിവയുടെ കലാശക്കളി രണ്ടാം ദിനത്തിലും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ ടൗണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഖത്തര്‍ ടീമുകള്‍ കളത്തിലിറങ്ങും. ഈദിന്റെ ആദ്യ ദിനത്തിലും രണ്ടാം ദിനത്തിലും മൂന്ന് മണി മുതല്‍ രാത്രി പത്ത് വരെയാണ് മത്സരം. ശ്രീലങ്കയും നേപ്പാളും തമ്മിലും ഖത്തറും ബംഗ്ലാദേശും തമ്മിലായിരിക്കും ആദ്യ രണ്ട് മത്സരങ്ങള്‍. ഓരോ മത്സരവും 15 ഓവര്‍ വീതമായിരിക്കും. വിജയികള്‍ക്ക് 5000 റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 റിയാലും ട്രോഫിയും സമ്മാനമായി നല്‍കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 2000 റിയാല്‍ വീതം നല്‍കും. കുടുംബ സമേതം എത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 പരിപാടിക്കുള്ള പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് തൊഴിലാളികളെ അയക്കുന്ന കമ്പനികള്‍ നേരത്തേ തന്നെ വിവരം അറിയിക്കണം. അല്‍ ഖോര്‍- ഫോണ്‍:303969, ഇന്‍ഡസ്ട്രിയല്‍ ഏരിയ- ഫോണ്‍: 33587015″ 33587015

ബര്‍വ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പ്‌മെന്റ് അഫയേര്‍സ് അഡൈ്വസര്‍ അലി മുഹമ്മദ് അല്‍ ദര്‍ബസ്തി, ഇബിന്‍ അജിയന്‍ പ്രൊജക്ട്‌സ് ചെയര്‍മാന്‍ മുഹമ്മദ് മഹ്ദി അജിയന്‍ അല്‍ അഹ്ബാബി, ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്‍മാന്‍ അസീം അബ്ബാസ്, ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫൈസല്‍ അല്‍ ഹുദവി എന്നിവരുംവാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.