ഈദ് ബഹ്‌റൈനില്‍ മൂന്ന് ദിവസം അവധി

മനാമ: ഇദുല്‍ ഫിത്തത്തര്‍ പ്രമാണിച്ച് ബഹ്‌റൈനില്‍ ഈദ് ഒന്നും രണ്ടും മൂന്നും അവധിയായിരിക്കും. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്.

ഈ ദിവസങ്ങളില്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.