Section

malabari-logo-mobile

ഈദുല്‍ അദ്ഹ പ്രമാണിച്ച് ഖത്തറില്‍ ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു

HIGHLIGHTS : ദോഹ: ഈദുല്‍ അദ്ഹ പ്രമാണിച്ച് ഖത്തറില്‍ ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദീവാന്‍ അമീരി ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ അഞ്ചാം തിയ...

images (1)ദോഹ: ഈദുല്‍ അദ്ഹ പ്രമാണിച്ച് ഖത്തറില്‍ ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദീവാന്‍ അമീരി ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ അഞ്ചാം തിയ്യതി മുതല്‍ ഒന്‍പതാം തിയ്യതി വരെ രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് പൊതുഅവധിയായിരിക്കും എന്നറിയിച്ചു. ഈദ് അവധി ആരംഭിക്കുന്നതിനു മുമ്പും (നാളെയും മറ്റന്നാളും) അവധിക്കു ശേഷം രണ്ടു ദിവസവും വാരാന്ത്യ അവധി ദിവസങ്ങളായതിനാല്‍ ഫലത്തില്‍ ജീവനക്കാര്‍ക്ക് ഒന്‍പത് ദിവസത്തെ അവധിയാണ് ലഭിക്കുക. ഇത്തവണ അറഫ ദിനവും ഈദുല്‍അദ്ഹയും വാരാന്ത്യ അവധി ദിവസങ്ങളിലാണ് വന്നിരിക്കുന്നത്. അവധി കഴിഞ്ഞ് സര്‍ക്കാര്‍ ഒാഫീസുകള്‍ 12ന് ഞായറാഴ്ചയായിരിക്കും സാധാരണ പോലെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്.
ഈദുല്‍ അദ്ഹ പ്രമാണിച്ച് ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കുമെന്ന് ദീവാന്‍ അമീരി അറിയിച്ചു. അവധിക്കാലത്തും ബാങ്കുകളുടെ ചില ശാഖകള്‍ പ്രവര്‍ത്തിക്കും.
ദോഹ: ഈദുല്‍ അദ്ഹ അവധി പ്രമാണിച്ച ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ കീഴിലുള്ള വിവിധ ആശുപത്രികളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഹമദിന്റെ എല്ലാ ആശുപത്രികളിലേയും എമര്‍ജന്‍സി വിഭാഗങ്ങളും കുട്ടികളുടെ എമര്‍ജന്‍സി വിഭാഗവും അവധിക്കാലത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കും.  ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ ഔട്ട്‌പേഷ്യന്റ് വിഭാഗവും നാഷണല്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസെര്‍ച്ച് സെന്ററും ഈദ് അവദിക്കാലത്ത് പ്രവര്‍ത്തിക്കുകയില്ല. ഹമദിന്റെ കീഴിലുള്ള ഹമദ് ജനറല്‍ ഹോസ്പിറ്റല്‍, വിമന്‍സ് ഹോസ്പിറ്റല്‍, ഹാര്‍ട്ട് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ലബോറട്ടറി ഒക്‌ടോബര്‍ അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ പ്രവര്‍ത്തിക്കുകയില്ല. ഒക്‌ടോബര്‍ എട്ട്, ഒന്‍പത് തിയ്യതികളില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ഈ ലബോറട്ടറികള്‍ പ്രവര്‍ത്തിക്കും.
ഹമദിലേയും വിമന്‍സ് ഹോസ്പിറ്റലിലേയും ലബോറട്ടറികള്‍ ഒക്‌ടോബര്‍ 11ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരേയും പ്രവര്‍ത്തിക്കും. നാഷണല്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസര്‍ച്ച് സെന്ററിലെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലെ ലബോറട്ടറി ഒക്‌ടോബര്‍ അഞ്ച്, ഏഴ്, എട്ട് തിയ്യതികളില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും പാത്തോളജി വിഭാഗം ഒക്‌ടോബര്‍ അഞ്ച്, ഏഴ്, എട്ട് തിയ്യതികളില്‍ പ്രവര്‍ത്തിക്കുകയില്ല.
ഹാര്‍ട്ട് ഹോസ്പിറ്റല്‍ ഔട്ട്പഷ്യന്റ് വിഭാഗം ഈദ് അവധിക്കാലത്ത് ഒക്‌ടോബര്‍ എട്ട്, ഒന്‍പത് തിയ്യതികളില്‍ പരിമിതമായ തോതില്‍ പ്രവര്‍ത്തിക്കും. മറ്റു ദിവസങ്ങളില്‍ ഈ വിഭാഗം പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ ഫാര്‍മസി ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികള്‍ക്ക് മാത്രമായി ഉച്ചയ്ക്കു 12 മുതല്‍ മൂന്ന് മണി വരെ പ്രവര്‍ത്തിക്കും. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തെ സമീപിക്കേണ്ടതുണ്ട്.
അല്‍ഖോര്‍ ഹോസ്പിറ്റലിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം ഈദ് അവധിക്കാലത്ത് പ്രവര്‍ത്തിക്കുകയില്ല.  എന്നാല്‍ ഔട്ട്‌പേഷ്യന്റ് ഫാര്‍മസി രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പ്രവര്‍ത്തിക്കും. എമര്‍ജന്‍സി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. അനസ്‌തേഷ്യ വിഭാഗം ഒക്‌ടോബര്‍ ആറിന് പ്രവര്‍ത്തിക്കുകയില്ല.
ദുഖാനിലെ ക്യൂബന്‍ ഹോസ്പിറ്റല്‍ ഔട്ട്‌പേഷ്യന്റ് വിഭാഗവും ഫാര്‍മസിയും അവധിക്കാലത്ത് ഒക്‌ടോബര്‍ രണ്ട് മുതല്‍ ഏഴ് വരെ പ്രവര്‍ത്തിക്കുകയില്ല. ഒക്‌ടോബര്‍ എട്ടിന് ഇവ പ്രവര്‍ത്തിക്കുമെങ്കിലും ഒന്‍പതിന് വീണ്ടും അവധിയായിരിക്കും. എന്നാല്‍ ഇവിടെ എമര്‍ജന്‍സി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
വക്‌റ ഹോസ്പിറ്റലിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം ഒക്‌ടോബര്‍ അഞ്ച്, ആറ്  തിയ്യതികളില്‍ പ്രവര്‍ത്തിക്കുകയില്ല. ഒക്‌ടോബര്‍
ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ ഈ വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കും. ഇവിടെയള്ള റേഡിയോളജി വിഭാഗം 24 മണിക്കൂറും എമര്‍ജന്‍സി സേവനത്തിനായി പ്രവര്‍ത്തനക്ഷമമായിരിക്കും.
വിമെന്‍സ് ഹോസ്പിറ്റലിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം ഓക്‌ടോബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രവര്‍ത്തിക്കും. മെയിന്‍ ഫാര്‍മസിയും എമര്‍ജന്‍സി വിഭാഗവും എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. റുമൈല ഹോസ്പിറ്റലിലെ ഡോട്‌സ് വിഭാഗം എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!