മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാല ചാര്‍ത്തിയ വിദ്യഭ്യാസമന്ത്രി വിവാദത്തില്‍

CKfOBJ8VEAESY4mകൊഡാര്‍മ: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തിയ ജാര്‍ഖണ്ഡ്‌ വിദ്യഭ്യാസമന്ത്രി നീര യാദവ്‌ വിവാദത്തില്‍. ജീവിച്ചിരിക്കുന്നയാളുടെ ചിത്രത്തില്‍ മാലചാര്‍ത്തിയത്‌ ചോദ്യം ചെയ്‌ത്‌ ഒരു വിഭാഗം ആളുകള്‍ രംഗത്ത്‌ വന്നതോടെയാണ്‌ സംഭവം വിവാദമായത്‌.

കൊഡര്‍മയിലെ ഒരു സ്‌കൂളില്‍ പുതുതായി തുടങ്ങുന്ന ക്ലാസ്‌ റൂമിന്റെ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ്‌ സംഭവം നടന്നത്‌. പരിപാടിക്കുമുമ്പെ മന്ത്രി മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാലയിടുകയായിരുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ സ്‌കൂളുകളിലും മറ്റും വലിയ നേതാക്കന്‍മാരുടെ ചത്രങ്ങള്‍ വെയ്‌ക്കാറുണ്ടെന്നും അവയില്‍ മാല ചാര്‍ത്തുന്നത്‌ അവരോടുള്ള ആദരസൂചകമായിട്ടാണെന്നും നീരയാദവ്‌ പ്രതികരിച്ചു. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം മഹാനായ ശാസ്‌ത്രജ്ഞനാണെന്നും അതുകൊണ്ടുതന്നെ അദേഹത്തിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അവര്‍ വ്യക്തമാക്കി.