കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം: മന്ത്രി പി കെ അബ്ദുറബ്ബ്‌

GMLPS  CHETTIPPADI 01പരപ്പനങ്ങാടി : സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനനുസരിച്ച്‌ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണമെന്ന്‌ മന്ത്രി പി കെ അബ്ദുറബ്ബ്‌ പറഞ്ഞു. പറഞ്ഞു. ചെട്ടിപ്പടിയില്‍ ആനപ്പടി ജി എല്‍ പി സ്‌കൂളില്‍ എസ്‌ എസ്‌ എ പദ്ധതിപ്രകാരം നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി വി ജമീല ടീച്ചര്‍ അധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി കെ മുഹമ്മദ്‌ ജമാല്‍, ബ്ലോക്ക്‌ മെമ്പര്‍ ബുഷ്‌റ ഹാറൂണ്‍. വാര്‍ഡ്‌മെമ്പര്‍ ജാഫര്‍ കോലാക്കല്‍, മുഹമ്മദ്‌ സഹീര്‍, കെകെ നഹ, എസ്‌ എം സി ചെയര്‍മാന്‍ എ അബ്ദുറസാഖ്‌ ഹെഡ്‌മിസ്‌ട്രസ്‌ പി പ്രസന്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.