എടരിക്കോട്ടെ കൈവരിയില്ലാത്ത മമ്മാലി പാലം യാത്രക്കാരുടെ ജീവന്‌ ഭീഷണിയാകുന്നു

Untitled-1 copyകോട്ടക്കല്‍: എടരിക്കോട്ടെ പാടത്തെ തോടിനു കുറുകെയുള്ള പാലത്തില്‍ പതിയിരുന്ന്‌ അപകടം. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്‌ കൈവരിയില്ലതാണ്‌ കാരണം. എടരിക്കോട്‌-തിരൂര്‍ റോഡില്‍ മമ്മാലിപ്പടിയിലെ പാലത്തിന്‌ സമീപമെത്തിയാല്‍ ഡ്രൈവര്‍മാരുടെ ചങ്കിടിക്കും. പാലത്തിന്‌ കൈവരി സ്ഥാപിക്കണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌.

കഴിഞ്ഞ തവണ എംകെ മുനീര്‍ മന്ത്രിയായിരുന്ന സമയത്ത്‌ സംസ്ഥാന പാത റബ്ബറൈസ്‌ഡ്‌ ചെയ്‌തപ്പോഴും പാലത്തിന്‌ കൈവരി സ്ഥാപിക്കാന്‍ അധികൃതര്‍ ശ്രദ്ധ കാണിക്കാതിരുന്നതില്‍ നാട്ടുകാര്‍ക്ക്‌ അമര്‍ഷമുണ്ടാക്കിയിരുന്നു. വാഹനതിരക്കേറിയ റോഡിലെ പാലത്തില്‍ നിന്ന്‌ തോട്ടിലേക്ക്‌ വാഹനങ്ങള്‍ മറിയാനുള്ള സാധ്യത കൂടുതലാണ്‌. കൈവരിയില്ലാത്ത പാലത്തിന്‌ കൂനിന്മേല്‍ കുരുപോലെ ഡ്രൈവര്‍മാരുടെ കാഴ്‌ച്ച മറക്കാന്‍ പ്രദേശം കാടുപിടിക്കുന്നതും അപകട ഭീഷണിയുയര്‍ത്തുന്നു.