ആബിദ തൈക്കാടന്‍ എടരിക്കോട്‌ പ്രസിഡണ്ട്‌

Untitled-1 copyകോട്ടക്കല്‍: ഒറ്റക്ക്‌ നിന്ന്‌ ഭരണം പിടിച്ചെടുത്ത എടരിക്കോട്‌ പഞ്ചായത്തില്‍ പ്രസിഡണ്ട്‌ സ്ഥാനത്തേക്കും ലീഗിന്‌ എതിരാളികളില്ല. ആബിദ തൈക്കാടനെ പ്രസിഡണ്ടായും വിടി സുബൈര്‍ തങ്ങളെ വൈസ്‌ പ്രസിഡണ്ടായും തിരെഞ്ഞെടുത്തു. നിലവില്‍ പഞ്ചായത്തിലെ 16 ല്‍ 13 സീറ്റും ലീഗിന്റെ കൈവശമാണ്‌. 16 പ്രതിനിധികളും ആബിദ തൈക്കാടന്‌ വോട്ടു ചെയ്യുകയായിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ്‌ പ്രസിഡണ്ടായിരുന്നു ആബിദ. മുന്‍ ബ്ലോക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതിയധ്യക്ഷനാണ്‌ വിടി സുബൈര്‍ തങ്ങള്‍. ലീഗ്‌ 13, കോണ്‍ഗ്രസ്‌ 1, എല്‍ഡിഎഫ്‌ 2 എന്നിങ്ങനെയാണ്‌ പഞ്ചായത്തിലെ സീറ്റ്‌ നില.