Section

malabari-logo-mobile

എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസ്; മൊയ്തീന്‍ കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം

HIGHLIGHTS : എടപ്പാൾ:എടപ്പാൾ തിയേറ്റർ പീഢനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റം പത്രം സമർപ്പിച്ചു. പ്രതി മൊയ്തീൻകുട്ടിക്കെതിരെ ബലാൽസംഗ കുറ്റമുൾപ്പടെയുള്ള വകുപ്പുകൾ ചേർത്...

എടപ്പാൾ:എടപ്പാൾ തിയേറ്റർ പീഢനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റം പത്രം സമർപ്പിച്ചു. പ്രതി മൊയ്തീൻകുട്ടിക്കെതിരെ ബലാൽസംഗ കുറ്റമുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
. നേരത്തെ അറസ്റ്റിലായിരുന്ന തീയേറ്റർ ഉടമ സതീഷനെ കുറ്റപത്രത്തിൽ നിന്നൊഴിവാക്കി മുഖ്യ സാക്ഷിയാക്കി. മഞ്ചേരി പോക്സോ കോടതിയിലാണ്  ചങ്ങരംകുളം തിയേറ്റർ പീഢനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

ഒന്നാം പ്രതി മൊയ്തീൻകുട്ടിയും രണ്ടാം പ്രതി കുട്ടിയുടെ അമ്മയുമാണ്. ബലാൽസംഗത്തിനെതിരെയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെയും ഉള്ള വകുപ്പുകൾ പ്രകാരമാണ് മൊയ്തീൻകുട്ടിക്കെതിരെ കേസെടുത്തിട്ടുള്ളത്. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുട്ടിയുടെ അമ്മയ്ക്കെതിരെ പീഢന പ്രേരണാകുറ്റത്തിനെതിരെയുള്ള വകുപ്പ് പോക്സോ ആക്ട് 16,17 , ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.  തിയേറ്റർ ഉടമ സതീഷനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി മുഖ്യസാക്ഷിയാക്കി.  ചൈൽഡ് ലൈൻ പ്രവർത്തകർ, തിയേറ്റർ ജീവനക്കാർ തുടങ്ങിയവരടക്കം കേസിൽ  55 സാക്ഷികളുണ്ട്. 450 പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച്  ഡിവൈഎസ്പി ഉല്ലാസാണ് കോടതിയിൽ സമർപ്പിച്ചത്.

sameeksha-malabarinews

കഴിഞ്ഞ ഏപ്രിൽ 28 നാണ് എടപ്പാൾ തിയേറ്ററിൽ മാതാവിന്റെ ഒത്താശയോടെ പത്ത് വയസ്സുകാരിയെ തൃത്താല സ്വദേശി മൊയ്തീൻകുട്ടി പീഢനത്തിനിരയാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!