എടപ്പാളില്‍ ക്ഷേത്രോത്സവത്തിനിടെ ടിപ്പര്‍ ലോറിയിടിച്ച്‌ 2 മരണം

edappal accidentമലപ്പുറം: എടപ്പാളില്‍ മുത്തൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലേക്ക്‌ ടിപ്പര്‍ലോറി ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. എടപ്പാള്‍ സ്വദേശികളായ കല്ലുപറമ്പില്‍ അമ്മു(52), റിനീഷ്‌(28) എന്നിവരാണ്‌ മരിച്ചത്‌.

പോലീസില്‍ നിന്ന്‌ രക്ഷപ്പെടാനായി അമിതവേഗത്തില്‍ പോകുന്നതിനിടയിലാണ്‌ അപകടമുണ്ടായത്‌. എഴുന്നള്ളിപ്പിന്‌ ഇടയിലേക്കാണ്‌ ടിപ്പര്‍ ഇടിച്ചുകയറിയത്‌.