എടപ്പാള്‍ കണ്ടനകം കെ.എസ്‌.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്‌ കെട്ടിടോദ്‌ഘാടനം

20150519_163757എടപ്പാള്‍: എടപ്പാള്‍ കണ്ടനകം കെ.എസ്‌.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്‌ കെട്ടിടം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.ടി. ജലീല്‍ എം.എല്‍.എ. അധ്യക്ഷനായി. എടപ്പാള്‍ കെ.എസ്‌.ആര്‍.ടി.സി. റീജനല്‍ വര്‍ക്ക്‌ഷോപ്പ്‌ പരിസരത്ത്‌ നിര്‍മിച്ച ഓഫീസിനോട്‌ ചേര്‍ന്ന്‌ യാത്രക്കാര്‍ക്ക്‌ വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌.
തൃശ്ശൂര്‍ – കോഴിക്കോട്‌ ഭാഗത്തേക്കുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക്‌ സൗകര്യപ്രദമാകും വിധമാണ്‌ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്‌. തൃശ്ശൂരിനും – കോഴിക്കോടിനുമിടയില്‍ കംഫര്‍ട്ട്‌ സ്റ്റേഷന്‍ സൗകര്യമില്ലാത്തത്‌ ദീര്‍ഘദൂരയാത്രക്കാരെ വലച്ചിരുന്നു. കെ.ടി. ജലീല്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം ചെലവഴിച്ചാണ്‌ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്‌ കെട്ടിടം യാഥാര്‍ഥ്യമാക്കിയത്‌. കെ.എസ്‌.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്റ്‌ മാനേജിങ്ങ്‌ ഡയറക്‌ടര്‍ ആന്റണി ചാക്കോ, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം എം.വി. ശ്രീധരന്‍,പി ആന്‍ഡ്‌ ഡബ്‌ള്‍യു. ചീഫ്‌ എഞ്ചിനീയര്‍ ആര്‍. ഇന്ദു സംസാരിച്ചു.