എടപ്പാളില്‍ കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ 4 കൊച്ചി സ്വദേശികള്‍ മരിച്ചു

car accident 1 copyഎടപ്പാള്‍: കാര്‍ വൈദ്യുതിത്തൂണിലിടിച്ച്‌ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഫോര്‍ട്ടുകൊച്ചി സ്വദേശികളായ നാലുപേര്‍ മരിച്ചു. നാലുപേര്‍ക്ക്‌ പരിക്കേറ്റു. എടപ്പാളിനും പൊന്നാനിക്കുമിടയില്‍ ബീയ്യംപാലത്തിന്‌ സമീപം തിങ്കളാഴ്‌ച രാത്രി 12 മണിക്കാണ്‌ അപകടം നടന്നത്‌.

കോഴിക്കോട്ട്‌നിന്ന്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ കഴിഞ്ഞ്‌ പൊന്നാനിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം എറണാകുളത്തേക്കുപോവുകയായിരുന്ന ഇവര്‍. പരിക്കേറ്റവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മരിച്ചവരുടെ മൃതദേഹങ്ങള്‍ എടപ്പാളിലെ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. അപകടത്തില്‍ പെട്ടവരെ കുറിച്ച്‌ മറ്റ്‌ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. പ്രദേശത്ത്‌ ഇരുട്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി അവയുടെ വെളിച്ചത്തിലാണ്‌ കാറിനുള്ളില്‍ പെട്ടവരെ പുറത്തെടുത്തത്‌.