എടപ്പാളില്‍ സിപിഎം ബിജെപി സംഘര്‍ഷം 18 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyപൊന്നാനി: എടപ്പാളിനടുത്ത്‌ പൊല്‍പ്പാക്കരയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തിലും കല്ലേറിലും 18 പേര്‍ക്ക്‌ പരിക്കേറ്റു. സംഘര്‍ഷത്തിനിടെ നിരവധി സ്‌തൂപങ്ങളും പാര്‍ട്ടിഓഫീസും അനുഭാവികളുടെ വീടുകളും കടകളും ആക്രമിക്കപ്പെട്ടു. അഞ്ചു മണിക്കൂറോളം പെല്‍പ്പാക്കര മേഖല കലാപഭൂമിയായി മാറി.

ഞായറാഴ്‌ച ഉച്ചയോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞദിവസം പൊല്‍പ്പാക്കര തോട്ടുവക്കത്തെ ബിജെപിയുടെ പതാക കാണാതായിരുന്നു. ഇതു സംബന്ധിച്ച്‌ ഇരുവിഭാഗം പ്രവര്‍ത്തകരും ഞായറാഴ്‌ച രാവിലെ വാക്കുതര്‍ക്കം നടന്നിരുന്നു. ആ പ്രശ്‌നം തല്‍ക്കാലമായി പറഞ്ഞു തീര്‍ത്തിരുന്നു. പിന്നീട്‌ ഉച്ചക്ക്‌ ശേഷം ഇതേ വിഷയത്തില്‍ വിണ്ടും പ്രശ്‌നം തുടങ്ങി. ഈ സമയത്ത്‌ അവിടെയത്തിയെ സിപിഎം എല്‍സി സെക്രട്ടറി കെ പ്രഭാകാരന്‍ അഡ്വ മോഹന്‍ദാസ്‌ എന്നിവര്‍ക്ക്‌ പരിക്കേറ്റു. ഈ വിവരമറിഞ്ഞ്‌ സ്ഥലത്ത്‌ തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി ചെന്ന്‌ ബിജെപിയുടെ സ്‌തൂപങ്ങള്‍ തകര്‍ത്തു.

ഇതറിഞ്ഞ്‌ പള്ളിയില്‍ ക്ഷേത്രമൈതാനത്ത്‌ തടിച്ചുകൂടിയ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പ്രകടനമായി പൊല്‍പ്പാക്കരക്ക്‌ നീങ്ങുകയും വ്യാപകമായി കൊടികളും സ്‌തൂപങ്ങളും തകര്‍ത്തു പെല്‍പ്പാക്കര സെന്ററിലുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകനായ സുഭാഷിന്റെ അടച്ചിട്ട ബാര്‍ബര്‍ഷോപ്പ്‌ പൂട്ടുപൊളിച്ച്‌ അകത്ത്‌ കയറി അടിച്ച്‌ തകര്‍ത്തു. തുടര്‍ന്ന്‌ പരേതനായ പൊന്നാനി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി പത്മനാഭന്റെ വീടിന്‌ നേരേയും കല്ലേറുണ്ടായി. ഇതോടെ മറുവിഭാഗവും തിരിച്ച കല്ലെറി്‌ഞ്ഞു.

ഇതിനിടെ വിവരമറിഞ്ഞ്‌ പൊന്നാനി സിഐ മനോജ്‌ കബീറിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി. ഇതോടെ സംഘര്‍ഷത്തിന്‌ നേരിയ അയവുവന്നു. ഇതിനിടെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനമായി തട്ടാന്‍പടി ഭാഗത്തേക്ക്‌ നീങ്ങി അവിടെയുള്ള സിപിഎം ഓഫീസ്‌ തകര്‍ത്തു.

ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പോലീസ്‌ നാല്‌ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌