ഡല്‍ഹിയില്‍ നാല് തവണ ഭൂചലനം; ആളപായമില്ല

imagesദില്ലി : നാല് തവണ അര്‍ദ്ധരാത്രിയില്‍ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 12.41 ഓടു കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നുവെങ്കിലും നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ച്ചായി നാല് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തലസ്ഥാന നഗരമാണെന്ന് ഭൗമശാസ്ത്ര പഠന കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ ശബ്ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ ജനം വീട് വിട്ട് പുറത്തേക്ക് ഓടുകയായിരുന്നു.