മലപ്പുറം ജില്ലയിലും കോഴിക്കോടും വീണ്ടും ഭൂചലനം

images (1)മലപ്പുറം: മലപ്പുറം ജില്ലയിലും കോഴിക്കോടും വീണ്ടും ഭൂചലനം. 4.12 ഓടെയാണ് ചലനം അനുഭവപ്പെട്ടത്. പരപ്പങ്ങാടി,താനൂര്‍,വള്ളിക്കുന്ന്, കടലുണ്ടി, കോഴിക്കോട് ബേപ്പൂര്‍, ഫറോഖ്, പയ്യാനക്കള്‍ ഭാഗങ്ങളിലുമാണ് ചലനം അനുഭവപ്പെട്ടത്. ചലനം 4 മിനിറ്റോളം നീണ്ടുനിന്നു.

ഇന്നലെ രാവിലെ 10.5 ഓടെ ഉണ്ടായ ഭൂചലനത്തില്‍ വീടുകളുടെ മതിലുകളില്‍ വിള്ളലുണ്ടായിരുന്നു.

തുടര്‍ച്ചായ ചെറുഭൂചലനം ആളുകളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അതെസമയം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് വ്യക്തമായിട്ടില്ല.