കശ്‌മീര്‍ അതിര്‍ത്തിയില്‍ ഭൂചലനം

Story dated:Saturday October 1st, 2016,04 12:pm

ഇസ്ളാമാബാദ് : ഇന്ത്യപാക് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ വന്‍ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് അധീന കാശ്‌മീര്‍ അതിര്‍ത്തിയില്‍ 62 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.

ഇന്നുച്ചയ്ക്ക് 1.34 ഓടെയാണ് ഭുചലനം ഉണ്ടായത്. 30 സെക്കന്റോളം നേരം ഇത് നീണ്ടുനിന്നു.