Section

malabari-logo-mobile

തുടര്‍ച്ചയായ ഭൂചലനം ആശങ്കപെടാനില്ല ; സെസ്

HIGHLIGHTS : മലപ്പുറം : കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് മാരകശേഷിയില്ലാത്ത ഭൂചലനം മാത്രമാണുണ്ടായത്. റി...

മലപ്പുറം : കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് മാരകശേഷിയില്ലാത്ത ഭൂചലനം മാത്രമാണുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗൗരവസ്വഭാവമുള്ളതല്ലെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍ പി കുര്യന്‍ പറഞ്ഞു.

ഭൂചലന സാധ്യതയനുസരിച്ചും അതിന്റെ തീവ്രത കണക്കിലെടുത്തും മലപ്പുറം ജില്ല സോണ്‍ മൂന്നിലാണ് ഉള്‍പ്പെടുന്നത്. റിക്ടര്‍ സ്‌കെയിലില്‍ നാല് വരെയുള്ള ഭൂചലനങ്ങള്‍ ഗൗരവസ്വഭാവമുള്ളതല്ല.

sameeksha-malabarinews

ഭൂചലനത്തിന്റെ ശേഷി രേഖപ്പെടുത്തുന്ന തൃശൂര്‍ പീച്ചിയിലെ കേന്ദ്രം ഭൂചലനത്തെ സംബന്ധിച്ച് വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയില്‍ തിരൂര്‍, താനൂര്‍,തിരൂരങ്ങാടി, പരപ്പനങ്ങാടി മേഖലകളില്‍ വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളല്‍ വന്നിട്ടുണ്ട്.

ഭൂമിയുടെ ഉള്ളില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജംമൂലമുള്ള ഭൂഗര്‍ഗചലനങ്ങളാണ് ഉപരിതലത്തിലും കുലുക്കമുണ്ടാക്കുന്നത്. ഒരു വര്‍ഷം ലോകത്താകെ അഞ്ച് ലക്ഷത്തോളം ഭൂചലനങ്ങള്‍ ഉണ്ടാകുന്നതായാണ് കണക്കാക്കിയിട്ടുള്ളത്.
ഇതില്‍ അനുഭവപെടുന്ന ചലനങ്ങള്‍ ഒരു ലക്ഷത്തോളമാണ്. റിക്ടര്‍ സ്‌കെയിലില്‍ ഏഴില്‍ കൂടുതല്‍ അളവില്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് മാരകമാകുന്നത്. നാലില്‍ താഴെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ അപകടമില്ലാത്തവയാണ്. അപകടമില്ലാത്ത സോണ്‍ മൂന്നിലാണ് മലപ്പുറം ജില്ല ഉള്‍പ്പെടുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!