Section

malabari-logo-mobile

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; 8 മരണം

HIGHLIGHTS : കൊല്‍ക്കത്ത: മണിപ്പൂര്‍, നാഗാലാന്‍ഡ്‌ ഉള്‍പ്പെടെ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തില്‍ 8പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക്‌ പര...

manipur-earthquake_650x400_41451878122കൊല്‍ക്കത്ത: മണിപ്പൂര്‍, നാഗാലാന്‍ഡ്‌ ഉള്‍പ്പെടെ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തില്‍ 8പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക്‌ പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇംഫാലിന്‌ 33 കിലോമീറ്റര്‍ അകലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലാണ്‌. പുലര്‍ച്ചെ 4.32 നാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. ഭൂചലനത്തെ തുടര്‍ന്ന്‌ വൈദ്യുതി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്‌. കെല്‍ക്കത്ത അടക്കം പശ്ചിമ ബംഗാളിന്റെ പല പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. അസം, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്‌, മേഘാലയ, നാഗാലാന്‍ഡ്‌, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി.

മണിപ്പൂരില്‍ പിന്നീട്‌ തുടര്‍ചലനമുണ്ടായി. റിക്ടര്‍ സ്‌കെയ്‌ലില്‍ 3.6 തീവ്രത രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിര്‍ദേശം നല്‍കി. 90 പേരടങ്ങുന്ന ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്‌. ഭൂകമ്പത്തെ തുടര്‍ന്‌്‌ ദേശീയ ദുരന്ത നിവാരണസമിതയുടെ യോഗം ദില്ലിയില്‍ ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!