അസമില്‍ ഭൂചലനം

Story dated:Sunday June 28th, 2015,12 16:pm

downloadഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്‌ച രാവിലെ 6.35 നാണ്‌ ഭൂചലനമുണ്ടായത്‌. നാശനഷ്ടങ്ങളോ മറ്റ്‌ അപകടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിലും ചലനമുണ്ടായിട്ടുണ്ട്‌. അസമില്‍ നിന്ന്‌ 23 കിലോമീറ്റര്‍ വടക്ക്‌ ബാസുഗോണിലാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.