മലബാറിന്റെ തീരങ്ങളില്‍ ഭൂചലനമുണ്ടാകുമെന്ന വാട്‌സ്‌ ആപ്പ്‌ സന്ദേശം;ജനങ്ങള്‍ ആശങ്കയില്‍

Tanur-Sea-3-copy1 copyകോഴിക്കോട്‌: കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ ഭൂചലനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത വാട്‌സ്‌ ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന്‌ ജനങ്ങള്‍ ഭീതിയില്‍. ഇന്നലെ മുതലാണ്‌ വാഡ്‌സ്‌ ആപ്പിലൂടെ ഈ മേഖലയില്‍ ശക്തമായ ഭൂചലനമുണ്ടാകുമെന്ന സന്ദേശം പരന്നത്‌. എന്നാല്‍ ഈ വാര്‍ത്ത വാസ്ഥവവിരുദ്ധമാണെന്ന്‌ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴയും കടല്‍ക്ഷോഭവും ജനജീവിതത്തെ ബാധിച്ചൊരുഘട്ടത്തില്‍ ഈ വാര്‍ത്ത വന്നതോടെ ജനങ്ങള്‍ തെല്ലൊന്നുമല്ല ആശങ്കയിലായത്‌. പലരും മാധ്യമ ഓഫീസുകളിലേക്കും പോലീസ്‌ സ്‌റ്റേഷനുകളിലേക്കും സത്യാവസ്ഥ അറിയാന്‍ വിളിച്ചുകൊണ്ടിരുന്നു.

വാര്‍ത്തയുടെ ഉറവിടത്തെപറ്റി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായാണ്‌ സൂചന.