ഇ അഹമ്മദിന് കണ്ണും കാണില്ല,ചെവിയും കേള്‍ക്കില്ല ;പിസി ജോര്‍ജ്ജ്

mos-e-ahamed_350_031612093635തിരു : മുസ്ലീം ലീഗ് മലപ്പുറം സ്ഥാനാര്‍ത്ഥി അഹമ്മദിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ചീഫ് വിപ്പ്് പിസി ജോര്‍ജ്ജ് രംഗത്ത്. അഹമ്മദിന് ചെവിയും കേള്‍ക്കില്ല,കണ്ണും കാണില്ലെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനനുസരിച്ച അഭിമുഖത്തിലാണ് പിസിയുടെ വെളിപ്പെടുത്തല്‍ . അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കിയത് യുഡിഎഫിന് നഷ്ടമാണെന്നും മലപ്പുറത്ത് പോളിങ്ങ് നില കുറയാന്‍ ഇത് കാരണമായെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. മുസ്ലിംലീഗുമായി അടുത്തബന്ധമുള്ള പിസി ജോര്‍ജ്ജ് ആദ്യമായാണ് അഖിലേന്ത്യാ പ്രസിഡന്റിനെ തന്നെ വിമര്‍ശിച്ചുകൊണ്ട് ലീഗിനെതിരെ രംഗത്തെത്തിയിരി്ക്കുന്നത്.

കൂടാതെ പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചരണം പാളിയെന്നും സ്ഥാനാര്‍ത്ഥി കൊള്ളക്കാരനായിരുന്നുവെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരടക്കം ആരുടെയും പിന്തുണയില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. തിരുവനന്തപുരത്ത് ശശീതരൂര്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വയനാട്ടിലെ ഷാനവാസിനെ കുറിച്ചും പിസി എതിരഭിപ്രായം പറഞ്ഞു.

അതേസമയം പിസി ജോര്‍ജ്ജിന്റെ ആരോപണത്തിനെതിരെ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി രംഗത്തെത്തി. ജോര്‍ജ്ജ് തന്നെ എതിര്‍ത്തവരുടെ ചേരിയില്‍ ആയിരുന്നുവെന്നും ജോര്‍ജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ തന്നെ ബാധിക്കില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിലെ ആശങ്ക തന്നെ എതിര്‍ത്തവര്‍ക്കാണെന്നും ആന്റോ ആന്റണി കൂട്ടിചേര്‍ത്തു.

ആന്റോ ആന്റണിക്കെതിരായി പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ നീക്കങ്ങള്‍ നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.