Section

malabari-logo-mobile

ഇ മാലിന്യങ്ങള്‍ അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇ മാലിന്യങ്ങള്‍ അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ശേഖര...

photo 2 (1)തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇ മാലിന്യങ്ങള്‍ അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നു. ശാസ്‌ത്രീയമായി സംസ്‌കരിക്കുന്നതിനായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള കമ്പനിയുമായി ധാരണയിലെത്തിയതായി നഗരകാര്യ, ന്യൂനപക്ഷക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. നവംബര്‍ നാലുമുതല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഇ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക്‌ കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഓഫീസുകളിലും മറ്റ്‌ ഉപയോഗശൂന്യമായിക്കിടക്കുന്ന ഇ മാലിന്യങ്ങള്‍ കമ്പനിക്ക്‌ കൈമാറാവുന്നതാണ്‌. സംസ്ഥാനത്തുനിന്ന്‌ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്‌ത്രീയമായി സംസ്‌കരിക്കുന്നതിനായി ഹൈദരാബാദില്‍ റീസൈക്ലിങ്ങ്‌ യൂണിറ്റുള്ള പാലക്കാട്‌ എര്‍ത്ത്‌ സെന്‍സ്‌ റീസൈക്കിള്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിക്ക്‌ കൈമാറും.

കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്‌, ടിവി, ഫോട്ടോ കോപ്പിയര്‍, സ്‌കാനര്‍, റേഡിയോ, ടേപ്പ്‌ റെക്കോര്‍ഡര്‍, വാഷിങ്ങ്‌ മെഷീന്‍, റഫ്രിജറേറ്റര്‍, ഗ്രെയ്‌ന്റര്‍, മിക്‌സി, ഇസ്‌തിരിപ്പെട്ടി തുടങ്ങിയ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളെല്ലാം ഇ മാലിന്യത്തില്‍ ഉള്‍പ്പെടും. ഇവ കിലോഗ്രാമിന്‌ അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി വാങ്ങിക്കും. സിഎഫ്‌എല്‍ ഉള്‍പ്പടെയുള്ള ബള്‍ബുകള്‍, മറ്റ്‌ പ്രകാശിക്കുന്ന ഉല്‍പ്പന്നങ്ങള്‍, സിഡി തുടങ്ങിയവ ഇ മാലിന്യങ്ങള്‍ക്കൊപ്പം കൊണ്ടുവന്നാല്‍ ക്ലീന്‍ കേരള കമ്പനി സൗജന്യമായി ശേഖരിക്കും. നഗരസഭാ പരിധിയിലുള്ള മാലിന്യങ്ങള്‍ നഗരസഭകളിലെ ഒരു കേന്ദ്രത്തിലോ കോര്‍പ്പറേഷനുകളില്‍ ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളിലോ സൂക്ഷിക്കാവുന്നതാണ്‌. കുടുംബശ്രീ ഉള്‍പ്പടെയുള്ള ഘടകങ്ങളെ ശേഖരണത്തിനായി നഗരസഭകള്‍ക്ക്‌ ഉപയോഗപ്പെടുത്താം. ഇവിടെനിന്ന്‌ ക്ലീന്‍ കേരള കമ്പനി ഇവ ശേഖരിക്കും. വീടുകളിലെ ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മൂന്നുമാസത്തില്‍ ഒരിക്കല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിവിധ കേന്ദ്രങ്ങളില്‍ കമ്പനിയുടെ വാഹനമെത്തും. മാലിന്യങ്ങള്‍ കൊണ്ടുവരുന്നവരില്‍നിന്ന്‌ തൂക്കത്തിനനുസരിച്ച്‌ പണം നല്‍കി ഇവ ശേഖരിക്കും.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!