Section

malabari-logo-mobile

ഇ-വിസ സംവിധാനം 36 രാജ്യങ്ങളിലേക്ക്‌

HIGHLIGHTS : ദില്ലി: ഇ- വിസ സംവിധാനം 36 രാജ്യങ്ങളിലേക്ക്‌ കൂടി വ്യാപിപ്പിക്കുന്നതോടെ ടൂറിസ്‌റ്റ്‌ മേഖലയില്‍ വന്‍ കുതിച്ചുകയറ്റമാണ്‌ ഉണ്ടാവാന്‍ പോകുന്നത്‌. ഇ-വിസ...

ദില്ലി: ഇ- വിസ സംവിധാനം 36 രാജ്യങ്ങളിലേക്ക്‌ കൂടി വ്യാപിപ്പിക്കുന്നതോടെ ടൂറിസ്‌റ്റ്‌ മേഖലയില്‍ വന്‍ കുതിച്ചുകയറ്റമാണ്‌ ഉണ്ടാവാന്‍ പോകുന്നത്‌. ഇ-വിസ സംബന്ധിച്ച പ്രമേയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയ്‌ക്കായി സമര്‍പ്പിച്ചിട്ടുണ്ട്‌. പ്രമേയം അംഗീകരിച്ചാല്‍ മൊത്തം 186 രാജ്യത്ത്‌ നിന്നുള്ള വിദേശികള്‍ക്ക്‌ ഇന്ത്യയിലേക്ക്‌ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം.

ഇറാന്‍, ഇറ്റലി, ഈജിപ്‌ത്‌, നൈജീരിയ, എത്യോപ്യ, മൊറാക്കോ, മാലി ദ്വീപ്‌,സൗദി അറേബ്യ തുടങ്ങി 36 രാജ്യങ്ങള്‍ക്കാണ്‌ ഇ വിസ അനുവദിക്കുന്നത്‌. 2013 മുതലാണ്‌ ഇ വിസ സംവിധാനം ആദ്യമായി ആരംഭിക്കുന്നത്‌. ഇതുവഴി പല രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന്‌ വിദേശിയരാണ്‌ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്‌. വിസക്കായി കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ട എന്നതിനാല്‍ 137.7 ശതമാനം ആളുകളാണ്‌ കൂടുതലായെത്തിയത്‌.

sameeksha-malabarinews

വിദേശികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടതല്‍ സന്ദര്‍ശനം നടത്തുന്നത്‌ ദില്ലി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരബാദ്‌ എന്നിവിടങ്ങളിലാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!