Section

malabari-logo-mobile

ഇ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം മുതല്‍ ലഭ്യമാകും

HIGHLIGHTS : ഹൈദരബാദ് : വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജപാസ്‌പോര്‍ട്ടുകള്‍ തടയുന്നതിനായി നടപ്പിലാക്കുന്ന ഇ പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്...

passportbgഹൈദരബാദ് : വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജപാസ്‌പോര്‍ട്ടുകള്‍ തടയുന്നതിനായി നടപ്പിലാക്കുന്ന ഇ പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാകും. മുതിര്‍ന്ന സര്‍ക്കാര്‍ ഉദേ്യാഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇ പാസ്‌പോര്‍ട്ട് നടപ്പിലാക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്.

അടുത്ത വര്‍ഷം മുതല്‍ ഇ പാസ് പോര്‍ട്ട് ഉപയോഗിച്ച് തുടങ്ങാമെന്നാണ് കരുതുന്നതെന്ന് പാസ്‌പോര്‍ട്ട് സേവ പ്രോജക്ടിന്റെ ജോയിന്‍ സെക്രട്ടറിയും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറുമായ മുക്തേഷ് കെ പര്‍ദേശി പറഞ്ഞു.

sameeksha-malabarinews

നിലവിലെ പാസ്‌പോര്‍ട്ടിന് പകരമായിരിക്കും പുതിയ ഇ പാസ്‌പോര്‍ട്ട് ലഭിക്കുക. പാസ്‌പോര്‍ട്ട് ഉടമയുടെ എല്ലാ രേഖകളും അടങ്ങുന്ന ചിപ്പടക്കമായിരിക്കും ഇ പാസ്‌പോര്‍ട്ട് അനുവദിക്കുക. പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഡിജിറ്റല്‍ ഒപ്പ് തുടങ്ങി എല്ലാം ഇ പാസ്‌പോര്‍ട്ടില്‍ ഉണ്ടായിരിക്കും. നിലവിലെ പാസ്‌പോര്‍ട്ടിനേക്കാളും സുരക്ഷിതമായിരിക്കും പുതിയ പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ എണ്ണം കൂടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇ പാസ്‌പോര്‍ട്ടിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!