ജയരാജന്‍ രാജിവച്ചു

untitled-1-copyതിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സെക്രട്ടേറിയേറ്റിലെ ഭൂരിപക്ഷം അംഗങ്ങളും ജയരാജന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നു. ഇതെ തുടര്‍ന്നാണ്
രാജി വെക്കാന്‍ യോഗം  തീരുമാനിച്ചത്.സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍  രാജി സ്ഥിരീകരിച്ചു.

ഇ പി ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ  തന്റെ അടുത്തൊരു ബന്ധുവിനെ നിശ്ചയിച്ച നടപടി തനിക്ക് സംഭവിച്ച തെറ്റാണെന്ന് തുറന്ന് സമ്മതിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന്റെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കാനും മറ്റ് പാർട്ടികളിൽ നിന്നും മുൻകാല ഗവൺമെന്റുകളിൽ നിന്നും വ്യത്യസ്തമാണ് എൽ ഡി എഫ് സർക്കാർ എന്ന് തെളിയിക്കാനും മന്ത്രിസഭയിൽ നിന്ന്‌ രാജിവെക്കാൻ തന്നെ അനുവദിക്കണമെന്ന് ഇ പി ജയരാജൻ സെക്രട്ടേറിയറ്റിൽ ആവശ്യപ്പെടുകയും. അത് പാര്‍ടി അംഗീകരിച്ചുവെന്നും കോടിയേരി പറഞ്ഞു. വ്യവസായ വകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി വഹിക്കും.