മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖന്‍ നായര്‍(89) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ച ചന്ദ്രശേഖരന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നായനാര്‍ മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.ഇദ്ദേഹത്തിന്റെ കാലത്താണ് പൊതുവിതരണ രംഗത്ത് പ്രശസ്തി നേടിയ മാവേലി സ്റ്റോറുകള്‍ തുടങ്ങിയത്. പത്താം നിയമസഭയില്‍ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.  മനോരമ നായരാണ് ഭാര്യ.   മക്കള്‍: ഗീത, ജയചന്ദ്രന്‍