Section

malabari-logo-mobile

ഇ അഹമ്മദിന്റെ മരണം;ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

HIGHLIGHTS : ദില്ലി:ഇ അഹമ്മദിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി. ഇ. അഹമ്മദിനെ കാണാൻ മക്കളെ അനുവദിക്കാത്തതും മരിച്ചത്​ മറച്ചുവെച്ചതും ഗുരുത...

ദില്ലി:ഇ അഹമ്മദിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി. ഇ. അഹമ്മദിനെ കാണാൻ മക്കളെ അനുവദിക്കാത്തതും മരിച്ചത്​ മറച്ചുവെച്ചതും ഗുരുതരകുറ്റമാണ്​. 30–40 മിനുട്ട്​ മാത്രം ഘടിപ്പിക്കാവുന്ന ഉപകരണങ്ങൾ ദീർഘനേരം അഹമ്മദി​െൻറ ശരീരത്തിൽ ഘടിപ്പിച്ചിരുന്നുവെന്നും ആരോപണങ്ങളുണ്ട്​.​ഡൽഹി പൊലീസ്​ കമീഷണർക്കും രാം മനോഹർ ലോഹ്യ ആശുപത്രി സൂപ്രണ്ടിനുമാണ്​ വിശദീകരണം ആവശ്യ​െപ്പട്ടുള്ള നോട്ടീസ്​ അയച്ചത്​.

നേരത്തെ, അഹമ്മദി​െൻറത്​ സ്വാഭാവിക മരണമാണ്​ എന്ന്​ ആശുപത്രി അധികൃതർ നിലപാടെടുത്തിരുന്നു. എന്നാൽ ​െഎ.സി.യുവിലെത്തുന്നതിനു മുമ്പ്​ തന്നെ അഹമ്മദ്​ മരിച്ചിരുന്നുവെന്ന്​ ബന്ധുക്കളോട്​  ഐസിയു ജീവനക്കാര്‍ അറിയിച്ചിരുന്നു.

sameeksha-malabarinews

നാലാഴ്​ചക്കുള്ളിൽ ഇവക്ക്​ വിശദീകരണം നൽകാനാണ്​ നോട്ടീസിൽ ആവശ്യ​െപ്പട്ടിരിക്കുന്നത്​.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!