ഡിവൈഎഫഐയുടെ ബസ്റ്റാന്‍ഡ് സമരം രാഷട്രീയപ്രേരിതം പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

 

dyfi samaramപരപ്പനങ്ങാടി :പരപ്പനങ്ങാടി പഞ്ചായത്ത് ബസ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച ഡിവൈഎഫ്‌ഐ നടത്തിയ ‘കന്നുകാലി’ സമരം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍.
പഞ്ചായത്ത് ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും സമരം ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കാര്‍ത്തികേയനും മറ്റൊരംഗമായിരുന്നു പാലക്കണ്ടി വേലായുധനും അംഗമായിരുന്ന കഴിഞ്ഞ ഭരണസമിതിയും ഐക്യകണ്ഠമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബസ്‌ബേ നിര്‍മ്മിച്ചതെന്നും വൈസ് പ്രസിഡന്റ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. അന്ന് എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ഥലസൗകര്യമില്ലാത്തതിനാലാണ് മുഴുവന്‍ ബസ്സുള്‍ക്കും ഉപയോഗിക്കാനുള്ള ബസ്‌ബേകള്‍ നിര്‍മിക്കാത്തതെന്നും കാലവര്‍ഷത്തെ തുടര്‍ന്ന് കേടായ ബസ് സ്റ്റാന്‍ഡ് അടുത്തമാസം തന്നെ ടാര്‍ ചെയ്യുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഡിവൈഎഫഐ ഇന്ന് നടത്തിയ സമരം നിയമവിരുദ്ധവും അപലപനീയവുമാണന്ന് ജമാല്‍ പറഞ്ഞു.

ഇന്ന് രാവിലെ ബസ് ബേ നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് ഡിവൈഎഫഐ പ്രവര്‍ത്തകര്‍ പ്രതീകാത്മക സമരം നടത്തിയിരുന്നു. സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളി സരമക്കാരെ കസ്റ്റഡിയലെടുത്തത് സംഘര്‍ഷത്തിനും പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിലേക്കും വഴിവെച്ചിരുന്നു.

പരപ്പനങ്ങാടി ബസ്റ്റാന്റ് അഴിമതി; സമരം എസ്‌ഐ തടഞ്ഞു;ഡിവൈഎഫ്‌ഐ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.