Section

malabari-logo-mobile

പരപ്പനങ്ങാടി ബസ്റ്റാന്റ് അഴിമതി; സമരം എസ്‌ഐ തടഞ്ഞു;ഡിവൈഎഫ്‌ഐ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാന്‍ഡിനുള്ളില്‍ സമരം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത...

parappananagadi4 copyപരപ്പനങ്ങാടി : പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാന്‍ഡിനുള്ളില്‍ സമരം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ നടപടിക്കെതിരെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ മണിക്കൂറുകളോളം സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉച്ചയോടെ തിരൂര്‍ സിഐ റാഫിയടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ജനക്കൂട്ടം ഉച്ചയോടെ പിരിഞ്ഞു പോയത്.

parappananagadi3 copy

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. 17 ലക്ഷത്തോളം രൂപ മുടക്കി നവീകരിച്ച പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് ഉപയോഗശൂന്യവും അശാസ്ത്രീയമാണെന്നും ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രതീകാത്മ സമരം നടത്തിയിരുന്നു. ബസ് സ്റ്റാനഡിനുള്ളില്‍ പശുക്കളെ കെട്ടിയാണ് പ്രതീകാത്മക സമരം നടത്തിയത്. സമരസ്ഥലത്തെത്തിയ പരപ്പനങ്ങാടി എസ്‌ഐ മുന്‍കൂട്ടി അനുവാദം വാങ്ങാതെ സമരം ചെയ്യാനാകില്ലെന്ന് അറിയിക്കുകയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന സിപിഐഎം ഏരിയാ കമ്മറ്റി അംഗം തുടിശ്ശേരി ടി കാര്‍ത്തികേയനെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

sameeksha-malabarinews

parappanangdi 1 copy

ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരമറിഞ്ഞ് നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെക്ക് സമരവുമായെത്തി സ്റ്റേഷന്‍ ഉപരോധിക്കുകയായിരിന്നു. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇവരെ വിട്ടയക്കാന്‍ തയ്യാറായെങ്കിലും സിപിഐഎം നേതാക്കളടക്കമുള്ളവര്‍ ഉയര്‍ന്ന പോലീസ് ഉദേ്യാഗസ്ഥരെത്തി ചര്‍ച്ച ചെയ്യാതെ പിരിഞ്ഞുപോകില്ലെന്ന് ശഠിച്ചു.

സമരത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത പശു
സമരത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത പശു

പിന്നീട് തിരൂര്‍ സിഐ നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘര്‍ഷത്തിന് അയവുവന്നത്. തുടര്‍ന്ന് സമരക്കാര്‍ പുറത്തിറങ്ങി വീണ്ടും പ്രകടനമായി ബസ്റ്റാന്റിലെത്തി സമരം നടത്തുകയായിരുന്നു. ഈ സമയം സിപിഐഎം ഏരിയാ സെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ത്തികേയന്‍, തുളസി, പാലക്കണ്ടി വേലായുധന്‍ എ്ന്നിവര്‍ സംസാരിച്ചു. സമരത്തിന് ഡിവൈഎഫ്‌ഐ നേതാക്കളായ ഷമേജ്, മുജീബ്, റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതീകാത്മക സമരത്തിനെത്തിയ  മിണ്ടാ പ്രാണികളായ രണ്ട് പശുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവയെയും സമരക്കാര്‍ക്കൊപ്പം വിട്ടയച്ചു.

സമരം ചെയ്തതിനും പ്രകടനം നടത്തിയതിനും 21 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സിഐ അറിയിച്ചു.

 

ഡിവൈഎഫഐയുടെ ബസ്റ്റാന്‍ഡ് സമരം രാഷട്രീയപ്രേരിതം പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!