മഴയും വെയിലും കൊള്ളാത്ത ബസ്‌ കാത്തിരിപ്പു കേന്ദ്രം; ഡിവൈഎഫ്‌ഐയുടെ കുടചൂടി സമരം

Story dated:Wednesday September 23rd, 2015,12 33:pm
sameeksha sameeksha

dyfi Parappananangdiപരപ്പനങ്ങാടി: മഴയും വെയിലും കൊള്ളാത്ത ബസ്‌ വെയിറ്റിംങ്‌ ഷെഡ്‌ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫഐയുടെ കുട ചൂടി സമരം. പരപ്പനങ്ങാടി പഞ്ചായത്തിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രങ്ങളില്‍ മേല്‍ക്കൂരയില്ലാത്ത അവസ്ഥയെ തുടര്‍ന്നാണ്‌ ഡിഐഎഫ്‌ഐ നെടുവ വില്ലേജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട ചൂടിയുള്ള വേറിട്ട സമരം നടത്തിയത്‌. ലക്ഷങ്ങള്‍ ചിലവഴിച്ച്‌ ബസ്‌ വെയിറ്റിംങ്‌ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചത്‌ അഴിമതി നടത്താന്‍ മാത്രമാണെന്ന്‌ സമരക്കാര്‍ ആരോപിച്ചു.

സമരം പാലക്കണ്ടി വേലായുധന്‍ ഉല്‍ഘാടനം ചെയ്‌തു. എ.ഷിജു, അഫ്‌താബ്‌ കെ, എ പി മുജീബ്‌, എന്‍ എം ഷമേജ്‌, ഫൈസല്‍ കെകെ എന്നിവര്‍ സംസാരിച്ചു.