Section

malabari-logo-mobile

മൂന്നിയൂര്‍ സ്‌കൂള്‍ മനേജരുടെ വീട്ടിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം പോലീസുകാരടക്കം നിരവധി പേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : തിരൂരങ്ങാടി :ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടതിനെ തുടര്‍ന്ന്‌ അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മാനേജരുടെ വീട്ടിലേക...

PRABതിരൂരങ്ങാടി :ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടതിനെ തുടര്‍ന്ന്‌ അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മാനേജരുടെ വീട്ടിലേക്ക്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാകമ്മറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം കല്ലേറിലും ലാത്തിചാര്‍ജിലും പോലീസുകാരടക്കം നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.കല്ലേറില്‍ പോലീസ്‌ വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്‌ പൂര്‍ണ്ണമായും തകര്‍ന്നു ലാത്തിചാര്‍ജ്ജില്‍ ഗുരതരമായി പരിക്കേറ്റ സിപിഎം എരിയാകമ്മറ്റയംഗം പ്രഭാകരനെ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌ കല്ലേറില്‍ ഗുരതരമായി പരിക്കേറ്റ അബൂബക്കര്‍, അരവിന്ദാക്ഷന്‍ എന്നിവരെയും ഡിവൈഎഫ്‌ഐ കുണ്ടോട്ടി ബ്ലോക്ക്‌ സക്രട്ടറി നിധീഷിനെയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.കല്ലേറില്‍ മുഖത്ത്‌ പരിക്കേറ്റ ഒരു പോലീസുകാരന്റെ പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌. പരിക്കേറ്റ മറ്റൊരു പോലീസുകാരനായ റിയാസിനെയും സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളായ പ്രിന്‍സ്‌കുമാര്‍. വിനീഷ്‌ അബ്ദുല്‍ മജീദ്‌ എന്നവരടക്കം ഒമ്പതു പേരെ തീരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.mooniyoor 1

വൈകീട്ട്‌ നാലു മണിയോടെ മൂന്നിയൂര്‍ മുട്ടിയറയില്‍ നിന്നാണ്‌ പ്രകടനം ആരംഭിച്ചത്‌. പ്രകടനം പാറക്കടവ്‌ അങ്ങാടിയില്‍ നിന്ന്‌ മനേജര്‍ സൈതലവിയുടെ വീട്ടിലേക്ക്‌ തിരിയുന്ന പഞ്ചായത്ത്‌ റോഡില്‍ വച്ച്‌ പോലീസ്‌ തടഞ്ഞു തുടര്‍ന്ന്‌ പോലീസ്‌ വലയം ഭേദിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. തൂടര്‍ന്നുണ്ടായ കല്ലേറിലും ലാത്തിചാര്‍ജ്ജിലുമാണ്‌ പലര്‍ക്കും പരിക്കേറ്റത്‌. തുടര്‍ന്ന്‌ റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ സിപിഐഎം ജില്ലസക്രട്ടറിയേറ്റ്‌ അംഗം വേലയുധന്‍ വള്ളിക്കുന്ന്‌ അഭിസംബോധന സംസാരിച്ചു. ഇദ്ദേഹത്തെ കൂടാതെ ഡിവൈഎഫ്‌ഐ നേതാക്കളായ അബ്ദുള്ള നവാസ്‌, എംബി ഫൈസല്‍ എന്നിവരും സംസാരിച്ചുMOONNIYOOR 2

sameeksha-malabarinews

സംഭവത്തില്‍ ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡില്‍ എടുത്തിട്ടുണ്ട്‌ ഇവര്‍ തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ ആണ്‌.

ഇന്നലെ മനേജര്‍ മരിച്ച അധ്യാപകനുമായി നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ്‌ മാനേജര്‍ക്കെതിരെയുള്ള സമരങ്ങള്‍ ശക്തമായത്‌. അനീഷ്‌ മാസറ്റര്‍ മരിക്കുന്ന സമയത്ത്‌ ചുമരില്‍ മാനേജരുടെ പേര്‌ രക്തത്തില്‍ മുക്കി എഴുതിയതിന്റെ ചിത്രവും പുറത്തുവന്നിരുന്നു.

അധ്യാപകന്റെ ആത്മഹത്യ: വേട്ടക്കാരനും ‘വ്യക്തി’യും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!