ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തില്‍ 43 വനിതാപ്രവര്‍ത്തകര്‍ രക്തം നല്‍കി

Untitled-2 copyതിരൂര്‍: രക്തദാനം സ്‌നേഹദാനം എന്ന മുദ്രാവാക്യമുയര്‍ത്തി കാരുണ്യത്തിന്റെ മാതൃകയായി ഡിവൈഎഫ്‌ഐയുടെ സ്ഥാപകദിനത്തില്‍ വനിതാ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. തിരൂരിലാണ്‌ ഈ വര്‍ഷവും ജില്ലാ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കിലേക്ക്‌ രക്തം നല്‍കാനെത്തിയത്‌.

കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഈ ദിനത്തില്‍ രക്തം നല്‍കിവരുന്ന പതിവ്‌ ഇത്തവണയും ഇവര്‍ നടപ്പിലാക്കി. 43 വനിതകളാണ്‌ രക്തം ദാനം ചെയ്‌തത്‌

ഡിവൈഎഫ്‌ഐ തിരൂര്‍ ബ്ലോക്ക്‌ വനിത സബ്‌കമ്മറ്റിയുടെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ചടങ്ങ്‌ നിലമ്പൂര്‍ ആയിഷ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ആശുപത്രിക്ക്‌ 75 കസേരകളും നല്‍കി.

ചടങ്ങില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റിയംഗം മുഹമ്മദ്‌ റിയാസ്‌, എംഇ വൃന്ദ, എംബി ഫൈസല്‍, ഡോ അലി അഷറഫ്‌, ഇ ആഫില, സൈനുദ്ധീന്‍, ഗിരീഷ്‌ എന്നിവര്‍ പങ്കെടുത്തു.