ഡിവൈഎഫ്‌ഐ വായനശാലയിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

tirur copyതിരൂര്‍: തിരൂര്‍ നഗരസഭയിലെ ചെമ്പ്ര 8ാം വാര്‍ഡിലെ വായനശാല മൃഗശാലയാക്കാനുള്ള നീക്കത്തെ തടയണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ചെമ്പ്ര യൂണിറ്റ്‌ കമ്മിറ്റി വായനശാലയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. വായനശാലയിലെ എല്ലാ മുറികളും പ്രവര്‍ത്തിപ്പിക്കുക. വായനശാലയില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനിറി ഉപകേന്ദ്രം മാറ്റി സ്ഥാപിക്കുക. നഗരസഭയിലെ കീടനാശിനി സൂക്ഷിക്കുന്ന വെയര്‍ ഹൗസ്‌ ആക്കിമാറ്റാനുള്ള മുന്‍സിപ്പില്‍ അധികൃതരുടെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌.

ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അക്‌ബര്‍, ജംഷാദ്‌, ഹാരിസ്‌, അന്‍വര്‍, സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.