ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ബോര്‍ഡുകള്‍ തകര്‍ത്തതായി പരാതി

Untitled-1 copyപരപ്പനങ്ങാടി: യുഡിഎഫിന്റെ വിജയാഹ്ലാദ റാലിയുടെ മറവില്‍ വ്യാപകമായി ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകളും ബാനറുകളും തകര്‍ത്തതായി പരാതി. ഡിവൈഎഫ്‌ഐയുടെ സെകുലര്‍ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡുകളാണ്‌ നശിപ്പിക്കപ്പെട്ടത്‌. തിങ്കളാഴ്‌ച വൈകീട്ട്‌ യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തവരാണ്‌ ഇവ നശിപ്പിച്ചതെന്ന്‌ ഡിവൈഎഫ്‌ഐ ആരോപിച്ചു. സംഭവത്തെ കുറിച്ച്‌ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്‌.