സിനിമാ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി നഗരസഭ ഉപരോധിക്കുന്നു

dyfi parappanangadiപരപ്പനങ്ങാടി : നഗരസഭാ പരിധിയിലെ തിയ്യേറ്ററുകളി്ല്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി നഗരസഭാ കാര്യാലയം ഉപരോധിക്കുന്നു.

നഗരസഭയിലെ പ്രയാഗ്, ജയകേരള, പല്ലവി തിയ്യേറ്ററുകളെ ടിക്കറ്റ് നിരക്കാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ ടിക്കറ്റ് നിരക്ക് 70 രൂപയാണ്. നേരത്ത 50 രൂപയായിരുന്നു. 40 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് ഒരിക്കലും അംഗീരികക്കാനാവില്ലെന്നും ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി വില്ലേജ് മേഖലാ പ്രസിഡന്റ്‌ റഫീക് പറഞ്ഞു. തിയ്യേറ്ററുകള്‍ ആധുനിക വത്കരിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കകയും ചെയ്തതിന് ശേഷമെ നിരക്കുവര്‍ദ്ധന ഉണ്ടാകു എന്നാണ് നേരത്തെ അറിയിച്ചതെങ്കിലും . ഒരു തിയ്യേറ്ററില്‍ ഇത്തരം യാതൊരു നിര്‍മ്മാണവും നടന്നിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.ഇത് പരിശോധന നടത്താതെയാണ് നഗരസഭ ചാര്‍ജ്ജ് വര്‍ദ്ധപ്പിച്ചതാണെന്നാണ് ഇവര്‍ പറയുന്നു.
ഉപരോധസമരം ഇപ്പോഴും തുടരുകയാണ്.