സദാചാരപോലീസിങ്ങിനെതിരെ പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐയുടെ ചായകുടി സമരം


chayakudi samaramവരുന്ന നവംബര്‍ 29നാണ്‌ സദാചാര പോലീസിങ്ങിനെതിരെ പ്രതീകാത്മക സമരം നടക്കുന്നത്‌. Tea of friendship എന്ന്‌ പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ
പ്രചരണത്തിനായി ഒരു ഫേസ്‌ബുക്ക്‌ പേജും തുടങ്ങിക്കഴിഞ്ഞു

വ്യത്യസ്‌ത മതത്തില്‍ പെട്ട ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരുന്ന്‌ ചായ കുടിച്ചുകൊണ്ടാണത്ര പുതിയ സമരം. നിരവധി യുവജനസംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംസാരിക്കുമന്നും സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കലാപരിപാടികളും അരങ്ങേറുമെന്നും ഡിവൈഎഫ്‌ ഐ നേതാക്കള്‍ അറിയിച്ചു. വൈകീട്ട്‌ നാലു മണി മുതല്‍ 8 മണി വരെയാണ്‌ പരിപാടി.

പരപ്പനങ്ങാടിയില്‍ വീണ്ടും സാദാചാരപോലീസിങ്ങ്‌: യുവാവിനും യുവതിക്കും നേരെ കയ്യേറ്റ ശ്രമം