തുരന്തോ എക്‌സ്‌പ്രസ്‌ പാളം തെറ്റി

download (1)മുംബൈ: മുംബൈ-കൊച്ചി തുരന്തോ എക്‌സ്‌പ്രസ്‌ പാളം തെറ്റി. കൊങ്കണ്‍ പാതയില്‍ മഡ്‌ഗാവിന്‌ സമീപം സസോറ തുരങ്കത്തില്‍ വെച്ചാണ്‌ പാളം തെറ്റിയത്‌. എട്ട്‌ കോച്ചുകള്‍ പാളം തെറ്റി. അപകടം നടന്നത്‌ തുരങ്കത്തിനുള്ളില്‍ വെച്ചായതുകൊണ്ട്‌ കോച്ചുകള്‍ മറിയാത്തതിനെ തുടര്‍ന്ന്‌ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ശനിയാഴ്‌ചരാത്രി 8.55 ന്‌ കുര്‍ളയില്‍ നിന്ന്‌ പുറപ്പെട്ടതാണ്‌ ട്രെയിന്‍. അപകടത്തില്‍പ്പെട്ട എല്ലാ യാത്രക്കാരെയും ആര്‍പിഎഫ്‌ എത്തി രക്ഷപ്പെട്ടുത്തി. അപകടം സംഭവിച്ചതിനെ തുടര്‍ന്ന്‌ ഇവിടുത്തെ റെയില്‍വെ ട്രാക്ക്‌ തകര്‍ന്നിട്ടുണ്ട്‌.

അപകടം കൊങ്കണ്‍ പാതയിലെ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്‌. ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍: മംഗലാപുരം:0824 2437824, മംഗലാപുരം:0824 2423137, കണ്ണൂര്‍: 0497 2705555, കോഴിക്കോട്‌: 0495 2701234, ഷൊര്‍ണൂര്‍: 0466 2222913, പാലക്കാട്‌: 0491 2555231, തിരൂര്‍ 0494 2422240.