ഈ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള കുടുംബം ഞങ്ങളുടേത്‌; വാപ്പച്ചിക്ക്‌ പിറന്നാളാശംസ നേര്‍ന്ന ദുല്‍ഖറിന്റെ പോസ്‌റ്റ്‌ വൈറലാകുന്നു

mammottyമലയാളത്തിന്റെ അഹങ്കാരമായ സ്വന്തം മമ്മുട്ടിക്ക്‌ ഇന്ന്‌(സെപ്‌തംബര്‍ 7) 65 ാം പിറന്നാള്‍. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‌ ലോകത്തിന്റെ പല ഭാഗത്തു നിന്നും ആശസംകള്‍ എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഫേസ്‌ബുക്കില്‍ മകനും യുവനടന്‍മാരില്‍ ശ്രദ്ധേയനുമായ ദുല്‍ഖര്‍ സല്‍മാന്റെ പോസ്‌റ്റ്‌ വൈറലായിരിക്കുകയാണ്‌.

കുടുംബത്തോടൊപ്പമുള്ള പടം പോസ്‌റ്റ്‌ ചെയ്‌ത്‌ ദുല്‍ഖര്‍ ഇങ്ങനെ കുറിച്ചു”ലോകത്തെ ഏറ്റവും ഭാഗ്യമുള്ള കുടുംബം തങ്ങളുടേതാണ്‌. വാപ്പച്ചി ഞങ്ങള്‍ക്ക്‌ തണല്‍ തരുന്ന മരമാണ്‌. ഒരുപാട്‌ കാത്തിരിപ്പിന്‌ ശേഷം വല്ല്യുപ്പച്ചിയ്‌ക്കും വല്ല്യുമ്മച്ചിയ്‌ക്കും പിറന്ന ആണ്‍കുഞ്ഞ്‌. പലതും ചെയ്‌തു തീര്‍ക്കാന്‍ വാപ്പച്ചിക്കുണ്ടായിരുന്നു. അതൊക്കെ ചെയ്‌തു തീര്‍ത്തു. ഏറ്റവും ഉയര്‍ന്ന കൊടുമുടികളെല്ലാം കീഴടക്കി. ഇന്ന്‌ വാപ്പച്ചിയാണ്‌ ഇതിഹാസം. വാപ്പച്ചിയാണ്‌ ഏറ്റവും വലിയ കൊടുമുടി. കുടുംബത്തെ ഏറ്റവുമധികം സ്‌നേഹിച്ചു. “എന്നു തുടങ്ങുന്നതാണ്‌ പോസ്‌റ്റ്‌.

പോസ്‌റ്റിട്ട്‌ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പോസ്‌റ്റും ഫോട്ടോയും വൈറലായിരിക്കുകയാണ്‌്‌.