ലൈംഗിക ചേഷ്ടകള്‍കാട്ടി യുവാക്കളെ വഴിതെറ്റിക്കുന്ന യുവതിക്ക്‌ ദുബായില്‍ തടവ്‌ ശിക്ഷ

Untitled-1 copyദുബൈ: പൊതുസ്ഥലങ്ങള്‍ വെച്ച്‌ ലൈംഗിക ചേഷ്ടകള്‍കാട്ടി യുവാക്കളെ വശത്താക്കുന്ന യുവതിക്ക്‌ ആറുമാസം തടവു ശിക്ഷ. വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച ഇരുപത്തിയാറു കാരിയാണ്‌ അറസ്റ്റിലായത്‌. പൊതുസ്ഥലത്ത്‌ വെച്ച്‌ ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു യുവതിയുടെ പതിവ്‌.

യുവതിയെ നായിഫ്‌ പ്രദേശത്ത്‌ വെച്ചാണ്‌ പോലീസ്‌ പിടികൂടിയത്‌. പിടിയിലാകുമ്പോള്‍ ആറോളം പേരെ യുവതി തന്റെ ഇടപാടുകാരാക്കിയിരുന്നു. ആവശ്യക്കാരില്‍ നിന്ന്‌ 50 ദിര്‍ഹം മുതതല്‍ പണവും കൈപ്പറ്റിയിരുന്നു. യുവതിയെ കുറിച്ച്‌ നിരവധി പരാതികള്‍ പോലീസിന്‌ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റ്‌ നടത്തിയത്‌.

പിടിയിലായ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ നാഗിറ്റ ആയിഷ എന്നാണ്‌ പേര്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ ഈ പാസ്‌പോര്‍ട്ട്‌ യുവതിയുടേതല്ലെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.